പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി, എം.പി.ഐയുടെ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. എം.പി.ഐ ചെയർമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, കൂത്താട്ടുകുളം കൃഷി ഓഫീസർ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ തൊഴിലാളി യൂണിയനുകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പ്രകൃതിക്ക് തിരിച്ചുനൽ കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭാവി തലമുറകൾക്കായി മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിഥികൾ പരാ മർശിച്ചു.